ആലപ്പുഴ: ചെങ്ങന്നൂർ താലൂക്ക് ഓഫീസിന് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം നിർമിക്കുന്നതിനായി അഞ്ചരക്കോടി രൂപ അനുവദിച്ചു. റീബിള്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാന സർക്കാർ തുക അനുവദിച്ചതെന്ന് സജി ചെറിയാന് എം.എല്‍.എ പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന കെട്ടിടത്തിൽ റിക്കാഡു മുറികള്‍, പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍ അടിയന്തിര ഘട്ടത്തില്‍ ഉപയോഗിക്കേണ്ട ഉപകരണങ്ങള്‍ സൂക്ഷിക്കേണ്ട സ്ഥലം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനുള്ള കെട്ടിടങ്ങള്‍, റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യുവാനുള്ള കെട്ടിട സമുച്ഛയം, ക്വാര്‍ട്ടേഴ്സ്, ഡൈനിംഗ് ഹാള്‍, അടുക്കള, കോണ്‍ഫറന്‍സ് ഹാള്‍, ട്രെയിനിംഗ് സെന്റര്‍ അടക്കം വിപുലമായ സംവിധാനങ്ങൾ ഒരുക്കും. പുതിയ കെട്ടിടം പൂര്‍ത്തിയാകുന്നതോടെ ജീവനക്കാർക്കും താലൂക്കിനെ ആശ്രയിക്കുന്ന പൊതുജനങ്ങൾക്കും ഏറെ ഉപകരപ്രദമാകും.
Comments are closed.