Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

പുറക്കാട് ഐടിഐയിലേക്ക് പ്രവേശനം; അപേക്ഷ തീയതി ദീർഘിപ്പിച്ചു

ആലപ്പുഴ: പുറക്കാട് ഗവൺമെന്റ് ഐടിഐ യിലേക്ക് 2020-21 വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു. എൻ. സി. വി. ടി. ട്രേഡുകളായ വെൽഡർ, ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ എന്നീ ട്രേഡു കളിലേക്ക് www.itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ നൽകാം. പോർട്ടലിൽ നിന്നും ആവശ്യമായ ഐടിഐ കൾ സെലക്ട് ചെയ്ത് ട്രേഡ് സെലക്ട് ചെയ്യണം. നിലവിൽ അപേക്ഷ സമർപ്പിച്ചവരും ട്രേഡ് ഓപ്ഷൻ നൽകണം. അപേക്ഷ ഫീസായി 100 രൂപ ഓൺലൈനിൽ ഒടുക്കണം. അപേക്ഷകൻ മൊബൈൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തണം. അപേക്ഷ, കൗൺസിലിംഗ് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ മൊബൈൽ നമ്പറിൽ എസ്. എം. എസ്. ആയി ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30. വിശദവിവരങ്ങൾക്ക് www.itipurakkad.kerala.gov.in ഫോൺ: 04772298118.

You might also like

Comments are closed.