Times Kerala

പരീക്ഷഎഴുതാനായി കോളജിലെത്തിയ പെൺകുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം യുവാവ് വെടിവച്ചു കൊന്നു; സംഭവം രാജാപാർക്കിൽ

 

ജയ്പൂർ: പരീക്ഷഎഴുതാനായി കോളജിലെത്തിയ പെൺകുട്ടിയെ യുവാവ് വെടിവെച്ചു കൊന്നു. രാജസ്ഥാനിലെ ജയ്പൂർ രാജാപാർക്കിൽ ഇന്നു രാവിലെ 10.30ഓടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജുൻജുനുവിൽ നിന്ന് അവസാന വർഷ പരീക്ഷ എഴുതാൻ ജയ്പൂരിലെത്തിയതായിരുന്നു പെൺകുട്ടി.പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പെൺകുട്ടിയെ രാവിലെ 10.30ഓടെ കോളജിന് സമീപത്ത് വെച്ച് യുവാവ് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കത്തികൊണ്ട് കുത്തിയശേഷം കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് യുവാവ് വെടിയുതിർക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.പെൺകുട്ടിയെ ഉടൻ തന്നെഎസ്എംഎസ് സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വച്ച് മരിക്കുകയായിരുന്നു. ധോൽപൂർ സ്വദേശിയായ വിഷ്ണു ചൗധരി എന്ന യുവാവാണ് അറസ്റ്റിലായത്. ജയ്പൂരിൽ എൻട്രൻസ് കോച്ചിങ് പരിശീലന ക്ലാസിൽ പങ്കെടുക്കാനെത്തിയതായിരുന്നു യുവാവ്. പെൺകുട്ടിയെ ആക്രമിച്ച ഉടനെ പ്രതിയെ പിടികൂടിയെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം അവ്യക്തമാണ്. ഇതു സംബന്ധിച്ച് അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

Related Topics

Share this story