Times Kerala

‘കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിക്കുന്നവർ തീവ്രവാദികൾ’ കങ്കണയ്ക്കെതിരെ ക്രിമിനൽ കേസ്

 
‘കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിക്കുന്നവർ തീവ്രവാദികൾ’ കങ്കണയ്ക്കെതിരെ ക്രിമിനൽ കേസ്

ബംഗളൂരു: രാജ്യത്ത് കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിക്കുന്നവർ തീവ്രവാദികളാണെന്ന ബോളിവുഡ്​ നടി കങ്കണ റണാവത്തിൻെറ വിവാദ പരാമർശത്തിനെതിരെ ക്രിമിനൽ കേസ്​. കർണാടകയിലെ തുംകൂരിലെ ജെ.എം.എഫ്​.സി കോടതിയിലാണ് നടിക്കെതിരെ​​ കേസ്​ രജിസ്​റ്റർ ചെയ്​തത്​. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 44, 108, 153, 153 എ, 504 വകുപ്പുകൾ പ്രകാരമാണ്​ കേസ്​. ഈ മാസം 20ന്​ ആയിരുന്നു കങ്കണയുടെ വിവാദ ട്വീറ്റ്​.സി.എ.എക്കെതിരെ സമരം ചെയ്ത തീവ്രവാദികളെപ്പോലെയാണ് കാർഷിക ബില്ലിനെ എതിർക്കുന്നവർ എന്നായിരുന്നു കങ്കണ ട്വിറ്ററിൽ കുറിച്ചത്​. ഇതിന്​ പിന്നാലെ കങ്കണക്കെതിരെ കോൺഗ്രസ്​ അടക്കമുള്ള പ്രതിപക്ഷ കക്ഷികളും കർഷക സംഘടനകളും രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേസ്.

Related Topics

Share this story