Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ജമ്മു കശ്മീര്‍ ജനതയ്ക്കായി 21 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ച്‌ മോദി സർക്കാർ  

ശ്രീനഗര്‍ : ജമ്മു കശ്മീര്‍ ജനതയുടെ ആരോഗ്യക്ഷേമം ഉറപ്പുവരുത്തുന്നതിനായി 21 ആയുഷ് ആരോഗ്യ കേന്ദ്രങ്ങൾ നിർമ്മിച്ച് മോദി സര്‍ക്കാര്‍.  ആരോഗ്യകേന്ദ്രങ്ങള്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം ചെയ്തു .

ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുറമേ ജമ്മു കശ്മീരിലെ ദോഡാ ജില്ലയില്‍ ഔഷധ സസ്യ സംസ്‌കരണ പ്ലാന്റിനായുള്ള തറക്കല്ലിടല്‍ കര്‍മ്മവും അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. ജിതേന്ദ്ര സിംഗിനൊപ്പം കേന്ദ്ര സഹമന്ത്രി ശ്രീപദ്നായിക്കും ചടങ്ങില്‍ പങ്കെടുത്തു.

ജമ്മു കശ്മീരില്‍ തന്നെ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്ന ഔഷധ സസ്യങ്ങള്‍ സംസ്‌കരിക്കുന്നതിനായാണ് സംസ്‌കരണ പ്ലാന്റ് നിര്‍മ്മിയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഔഷധ സസ്യങ്ങള്‍ പ്രദേശവാസികളായ കര്‍ഷകരില്‍ നിന്നും ന്യായമായ വില നല്‍കി വാങ്ങും. ഇത് കര്‍ഷകര്‍ക്ക് വലിയ സാമ്ബത്തിക സഹായമാകുമെന്നാണ് വിലയിരുത്തുന്നത്. ഇതിന് പുറമേ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിയ്ക്കാനും ഇതുവഴി സാധിക്കും.

നല്ല ഭക്ഷണം, യോഗ തുടങ്ങിയവ നല്‍കി ചിട്ടയായ ജീവിതക്രമം ഉണ്ടാക്കി ജനങ്ങളെ രോഗങ്ങളില്‍ നിന്നും രക്ഷിയ്ക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം.

You might also like

Comments are closed.