കൊല്ലം; ജില്ലയില്‍ 100 കിടക്കകളില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള എല്ലാ സ്വകാര്യ-സഹകരണ ആശുപത്രികളിലും ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സക്കെത്തുന്ന കോവിഡ് പോസിറ്റീവ് ആയവരെ തുടര്‍ന്നും ചികിത്സിക്കുന്നതിന് ഐ സി യു വാര്‍ഡുകള്‍ ഒരുക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ചില ആശുപത്രികള്‍ ഉത്തരവ് പാലിച്ചിട്ടില്ലായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആയതിനാല്‍ ജില്ലയില്‍ 100 കിടക്കകളില്‍ കൂടുതലുള്ള ആശുപത്രികള്‍ സെപ്തംബര്‍ 27 വൈകിട്ട് അഞ്ചിനകം മൊത്തം കിടക്കകളുടെ എണ്ണം, കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് മാറ്റിവച്ചിട്ടുള്ള കിടക്കകളുടെ എണ്ണം, ഐ സി യു, വെന്റിലേറ്റര്‍, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കണം. നിര്‍ദേശം ലംഘിക്കുന്ന ആശുപത്രികള്‍ക്കെതിരെ ദുരന്തനിരാവണ നിയമപ്രകാരം നിയമ നടപടികള്‍ സ്വീകരിക്കാനും അവയുടെ പ്രവര്‍ത്തനാനുമതി ഉടന്‍ പിന്‍വലിക്കുന്നതിനും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ ഉത്തരവ് നല്കി.
You might also like
Comments are closed.