Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

യു.ഡി.എഫ്​ എം.പിമാര്‍ ബി.ജെ.പിയുടെ ബി ടീമായി മാറിയെന്ന് കോടിയേരി

തിരുവനന്തപുരം: ലോക്​സഭയില്‍ യു.ഡി.എഫ്​ എം.പിമാര്‍ ബി.ജെ.പിയുടെ ബി ടീമായി മാറിയെന്ന് സി​.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍ . കര്‍ഷക ബില്ലിനെതിരെ സി.പി.എം അംഗങ്ങള്‍ രാജ്യസഭയില്‍ പോരാടിയപ്പോള്‍, ലോക്​സഭയി​േലക്ക്​ തെരഞ്ഞെടുക്കപ്പെട്ട 19 യു.ഡി.എഫ്​ അംഗങ്ങള്‍ മൗനം പാലിച്ചു . കര്‍ഷക വിരുദ്ധ ബില്ല്​ വോട്ടിനിടണമെന്ന്​ വാദിക്കാന്‍ പോലും കോണ്‍ഗ്രസ്​ ശ്രമിച്ചില്ലെന്നും കോടിയേരി പറഞ്ഞു .

ഇത്​ ജനങ്ങള്‍ക്കിടയില്‍ തുറന്നുകാണിക്കാന്‍ സി.പി.എം പ്രചരണം നടത്തുമെന്നും പാര്‍ട്ടി സംസ്​ഥാന സെക്ര​ട്ടേറിയറ്റ്​ യോഗതീരുമാനങ്ങള്‍ വിശദീകരിച്ച്‌​ കോടിയേരി ബാലകൃഷ്​ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു . കോര്‍പറേറ്റുകള്‍ക്ക്​ കീഴടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരെ ദ്രോഹിക്കുകയാണ്​ ചെയ്യുന്നത്​.

എന്നാല്‍, പച്ചക്കറിക്ക്​ തറവില നിശ്​ചയിച്ചും മത്സ്യമേഖലയില്‍ ഇടപെട്ടും ഇടതുപക്ഷ സര്‍ക്കാര്‍ കര്‍ഷകര്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും സംരക്ഷണമൊരുക്കുകയാണ്. ഹൈസ്​പീഡ്​ ഇന്‍റര്‍നെറ്റിലൂടെ റിലയന്‍സി​െന്‍റ കുത്തകവത്​കരണനീക്കങ്ങള്‍ക്ക്​ കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന കെ ഫോണ്‍ പദ്ധതി വിഘാതം സൃഷ്​ടിക്കുമെന്നും കോടിയേരി വ്യക്തമാക്കി .

You might also like

Comments are closed.