കോഴിക്കോട് : മുക്കം മുത്തേരിയില്‍ വയോധികയെ പീഡിപ്പിച്ച് കവര്‍ച്ച നടത്തിയ കേസില്‍ രക്ഷപ്പെട്ട പ്രതി വീണ്ടും പൊലീസ് പിടിയില്‍ . കേസിലെ ഒന്നാം പ്രതി മുജീബ് റഹ്മാന് ആണ് പൊലീസ് പിടിയിലായത് . കഴിഞ്ഞയാഴ്ച കോഴിക്കോട് ഈസ്റ്റ് ഹില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ കൊവിഡ് പരിശോധനയ്ക്ക് എത്തിക്കവേ അവിടെ നിന്ന് രക്ഷപ്പെടുകയായിരിന്നു ഇയാൾ .
കോഴിക്കോട് മുക്കത്തെ മുത്തേരിയില്‍ 65 വയസുള്ള വയോധികയെ പീഡിപ്പിച്ച ശേഷം സ്വര്‍ണം കവര്‍ന്ന കേസിലുള്‍പ്പെടെ നിരവധി വാഹന മോഷണ കേസുകളിലും ലഹരി കടത്തു കേസുകളിലും പ്രതിയാണ് മുജീബ് . വായോധികയെ പീഡിപ്പിച്ച കേസില്‍ കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തിരിച്ചേല്‍പ്പിച്ച ശേഷം കോഴിക്കോട് ജില്ലാ ജയിലില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് കൊവിഡ് പരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്.
ഇയാളെ പിടികൂടാനായി കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ അഷ്റഫിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിരുന്നു. കണ്ണൂര്‍ കതിരൂരിലെ ഭാര്യ വീടിന് സമീപത്തുള്ള രഹസ്യ കേന്ദ്രത്തില്‍ നിന്ന് മുജീബ് റഹ്മാനെ പിടികൂടുകയായിരുന്നു. വൈദ്യ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments are closed.