Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ബി.എസ്.എഫ്. കേന്ദ്രത്തിലെ 203 സൈനികര്‍ക്ക് കോവിഡ്

പാറക്കടവ് : ബി.എസ്.എഫ്. കേന്ദ്രത്തിലെ 203 സൈനികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലാ മൊബൈല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച നടത്തിയ കോവിഡ് ആന്റിജന്‍ പരിശോധനയിലാണ് സൈനികര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചത് . സൈനികര്‍ക്ക് രോഗം ബാധിച്ചത് എവിടെനിന്നെന്ന് വ്യക്തമായിട്ടില്ല . ഇതര സംസ്ഥാനങ്ങളില്‍നിന്നും ജില്ലയ്ക്ക് പുറത്തുനിന്നും വരുന്ന സൈനികരെ ക്യാമ്പിലെത്തന്നെ പ്രത്യേക ക്വാറന്‍റീന്‍ കേന്ദ്രത്തിലാക്കി കൃത്യമായ നിരീക്ഷണവും പരിശോധനയും നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് സൈനികര്‍ക്ക് രോഗബാധയുണ്ടായത് .

മേഖലയിലെ പ്രധാന ടൗണുകളില്‍ സന്ദര്‍ശനം നടത്താറുള്ള സൈനികരുടെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കി വരുകയാണ് . 203 സൈനികര്‍ക്ക് രോഗബാധ ഉണ്ടായതോടെ സേന ആസ്ഥാനം ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്‍റ്‌ സെന്ററാക്കി ചികിത്സ നല്‍കാനാണ് ആരോഗ്യവകുപ്പ് തീരുമാനം.

You might also like

Comments are closed.