മുംബൈ: ബോളിവുഡിലെ ലഹരിമരുന്ന് കേസ് അന്വേഷണത്തിനെതിരെ ആരോപണവുമായി കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി. നടൻ സുശാന്ത് സിംഗിന്റെ മരണത്തിൽ സിബിഐയും എൻഫോഴ്സ്മെന്റും അന്വേഷണം വഴിതിരിച്ചുവിടുകയാണെന്നും അന്വേഷണ ഏജൻസികൾ ഇതുവരെ എന്താണ് കണ്ടെത്തിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷണത്തിലേക്ക് അവർ കാര്യങ്ങൾ തിരിച്ചു വിടുകയായിരുന്നു. ഇപ്പോൾ ലഹരിമരുന്ന് കേസിൽ എല്ലാ നടിമാരെയും വിളിച്ചു ചോദ്യം ചെയ്യുകയാണ്. ഈ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ ബിജെപിയുടെയും മോദിയുടെയും അടുത്ത ആളുകളാണെന്നാണ് അറിഞ്ഞത്. സുശാന്തിന്റെ മരണം സിബിഐക്ക് കൈമാറാൻ നടന്ന മുൻ ഡിജിപി ഇപ്പോൾ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാനും ഒരുങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Comments are closed.