ന്യൂഡൽഹി: ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. എ.പി.അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ ഉപാധ്യക്ഷനായി തെരഞ്ഞെടുത്തു. പുതിയ ദേശീയ ഭാരവാഹികളെ ഇന്ന് ഉച്ചക്ക് ശേഷമാണ് ബി ജെ പി പ്രഖ്യാപിച്ചത്. പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് 23 പുതിയ പാർട്ടി ഭാരവാഹികളെ പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസിന്റെ മുന്‍ വക്താവ് ടോം വടക്കനും പ്രമുഖ മാധ്യമ ഉടമ രാജീവ് ചന്ദ്രശേഖറും ഇനി മുതല്‍ ബി ജെ പിയുടെ ദേശീയ വക്താവ്. മലയാളിയായ ഡല്‍ഹിയില്‍ നിന്നുള്ള അരവിന്ദ് മേനോന് ദേശീയ സെക്രട്ടറി.
തേജസ്വി സൂര്യയാണ് യുവമോർച്ചയുടെ പുതിയ അധ്യക്ഷൻ. പൂനം മഹാജന് പകരമായാണ് തേജ്വസി സൂര്യ യുവമോർച്ച അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്.
Comments are closed.