ആസിഫ് അലിയെ നായകനാക്കി ആർജെ മാത്തുക്കുട്ടി ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ‘കുഞ്ഞെൽദോ’.ചിത്രത്തിന്റെ സ്പെഷ്യൽ വീഡിയോ പുറത്തുവിട്ടു. കഴിഞ്ഞ ദിവസം എൻഎസ്എസ് ദിനമായിരുന്നത് പ്രമാണിച്ചാണ് വീഡിയോ പുറത്തുവിട്ടത്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് നിർമ്മിക്കുന്നത്.
ചിത്രത്തിൽ 19- കാരനായിട്ടാണ് ആസിഫ് അലി എത്തുന്നത്. കോളജ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഷാൻ റഹമാൻ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹകൻ. വിനീത് ശ്രീനിവാസൻ ചിത്രത്തിലെ ക്രിയേറ്റീവ് ഡയറക്ടറായും അണിയറയിൽ എത്തുന്നുണ്ട്.
Happy NSS Day 😊 #TeamKunjeldho
Posted by Kunjeldho on Thursday, September 24, 2020
Comments are closed.