Times Kerala

സ്വത്തിന് വേണ്ടി മുത്തശ്ശിയെ കൊലപ്പെടുത്താന്‍ ശ്രമം; കൊല്ലത്ത് 24കാരി അറസ്റ്റിൽ

 
സ്വത്തിന് വേണ്ടി മുത്തശ്ശിയെ  കൊലപ്പെടുത്താന്‍ ശ്രമം; കൊല്ലത്ത് 24കാരി അറസ്റ്റിൽ

കൊല്ലം: സ്വത്തിന് വേണ്ടി മുത്തശ്ശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ കൊച്ചുമകള്‍ അറസ്റ്റില്‍. വെട്ടിക്കവല പനവേലി ഇരണൂര്‍ നിഷാഭവനില്‍ സരസമ്മയെ (80) തടിക്കഷണം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് സരസമ്മയുടെ മകളുടെ മകളായ നിഷയെ (24) കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ പരുക്കേറ്റ സരസമ്മയെ ആശുപത്രിയില്‍ കൊണ്ട് പോകാനായി എത്തിയവരെ പ്രതി തടഞ്ഞതായും പരാതിൽ പറയുന്നു. സരസമ്മയുടെ പേരിലുള്ള വസ്തു നിഷയുടെ പേരില്‍ എഴുതി നല്‍കാത്തതാണ് വിരോധത്തിന് കാരണമെന്നാണ് റിപ്പോർട്ട്. കൊട്ടാരക്കര പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

Related Topics

Share this story