ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയം വിദ്യാർഥികളുടെയും അധ്യാപകരുടെയും കഴിവ് വർധിപ്പിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ. വെള്ളിയാഴ്ച നടന്ന ‘നാഷണൽ എഡ്യൂക്കേഷൻ പോളിസി – 2020: ബ്രൈറ്റ് ഫ്യൂച്ചർ ഓഫ് എഡ്യൂക്കേഷൻ’ എന്ന വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ വിദ്യാഭ്യാസ നയം രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
‘ഒരു നയത്തെക്കുറിച്ച് രാജ്യം മുഴുവൻ ആവേശഭരിതരാകുന്നത് ഇതാദ്യമാണ്. എൻഇപിക്കായി ഞങ്ങൾക്ക് 15 ലക്ഷത്തിലധികം നിർദേശങ്ങൾ ലഭിച്ചു. രാജ്യത്തെ ജനങ്ങളിൽ നിന്ന് ഇനിയും കൂടുതൽ അഭിപ്രായങ്ങൾ കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’ പൊഖ്രിയാൽ പറഞ്ഞു. വിദ്യാഭ്യാസ നയം വിദ്യാർഥികളുടെ കഴിവ് വർദ്ധിപ്പിക്കുന്നതിൽ മാത്രമല്ല, അധ്യാപകരുടെയും സ്ഥാപനങ്ങളെയും ശാക്തീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments are closed.