Times Kerala

അറസ്റ്റിലായ പ്രതി എസ്ഐയുടെ തല വിലങ്ങു കൊണ്ട് അടിച്ച്പൊട്ടിച്ചു

 
അറസ്റ്റിലായ പ്രതി എസ്ഐയുടെ തല വിലങ്ങു കൊണ്ട് അടിച്ച്പൊട്ടിച്ചു

കോട്ടയം: മണിമലയില്‍ പിടിച്ചുപറികേസില്‍ അറസ്റ്റിലായ പ്രതി എസ്ഐയുടെ തല അടിച്ച്പൊട്ടിച്ചു. പുതുപറമ്പില്‍ ജയേഷാണ് മണിമല എസ്ഐ ജെബി കെ ജോണിന്‍റെ തല വിലങ്ങുകൊണ്ട് അടിച്ചുപൊട്ടിച്ചത്. സാരമായി പരുക്കേറ്റ എസ്ഐ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവെ ജീപ്പിന്റെ മുന്‍ സീറ്റിലിരുന്ന എസ്ഐയുടെ തലയില്‍ പിന്‍ സീറ്റിലിരുന്ന പ്രതി ജയേഷ് കയ്യില്‍ക്കെട്ടിയ വിലങ്ങുപയോഗിച്ചു ശക്തിയായി അടിക്കുകയായിരുന്നു. മറ്റ് പൊലീസുകാര്‍ തടയും മുന്‍പ് ഒന്നിലേറെ തവണ എസ്ഐയുടെ തലയില്‍ ജയേഷ് ആഞ്ഞടിച്ചു. അക്രമം പ്രതിരോധിക്കുന്നതിനിടെ കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ക്കും മര്‍ദനമേറ്റു. ഒടുവിൽ കായികമായാണ് ജയേഷിനെ പൊലീസുകാര്‍ കീഴടക്കിയത്. കറുകച്ചാലിൽ എസ്ഐയെ ആക്രമിച്ച കേസിലും പ്രതിയാണ് ജയേഷ്. ജില്ലയിലെ മറ്റ് സ്റ്റേഷനുകളിലും ജയേഷിനെതിരെ കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Topics

Share this story