Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

പുതിയ പാർലമെൻ്റ് കെട്ടിടത്തിൻ്റെ നിര്‍മ്മാണം 2022ല്‍ പൂര്‍ത്തിയാകുമെന്ന് ലോക്സഭാ സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ള

ന്യൂഡൽഹി: പുതിയ പാർലമെൻ്റ് കെട്ടിടത്തിൻ്റെ നിര്‍മ്മാണം 2022ല്‍ പൂര്‍ത്തിയാക്കുമെന്ന് ലോക്സഭാ സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ള. ഇന്നലെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലെ അവസാനത്തെ പ്രസംഗത്തിലാണ് സ്പീക്കര്‍ ഇക്കാര്യം അറിയിച്ചത്.

പാര്‍ലമെന്ററി സംവിധാനത്തില്‍ സഭയുടെ അന്തസും സ്പീക്കറും ഒരു പ്രധാന കാര്യമാണെന്ന് ലോക്സഭാ സ്പീക്കര്‍ പറഞ്ഞു. നമ്മുടെ ജനാധിപത്യത്തിന്റെ മുഖമാണ് ലോക്‌സഭയും രാജ്യസഭയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

60000 ചതുരശ്ര മീറ്റര്‍ വിസ്തീണമുള്ള സ്ഥലത്ത് ത്രികോണാകൃതിയില്‍ രണ്ട് നിലകളിലായിട്ടായിരിക്കും കെട്ടിടം നിര്‍മ്മിക്കുക. പുതിയതായി നിര്‍മ്മിക്കുന്ന പാർലമെൻ്റ് കെട്ടിടത്തിന് ഏറ്റവും മുകളില്‍ ദേശീയ ചിഹ്നമായ അശോക സ്തംഭം സ്ഥാപിക്കുമെന്നും ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തതായും നിര്‍മ്മാണ കരാറില്‍ ഉള്‍പ്പെടുത്തിയെന്നും നഗരകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

You might also like

Comments are closed.