Times Kerala

പല്ലുകളിലെ മഞ്ഞക്കറയകറ്റാൻ

 
പല്ലുകളിലെ മഞ്ഞക്കറയകറ്റാൻ

പല്ലുകളിൽ ഉണ്ടാവുന്ന കറ പലപ്പോഴും വായ തുറന്നുള്ള ചിരിയിൽ നിന്നും നമ്മെ പിന്തിരിപ്പിക്കാറുണ്ട്. പലരും ദന്തിസ്റ്റിന്റെ കണ്ടാണ് ഇതിനു പ്രധിവിധി കണ്ടുപിടിക്കാറ്. ചില പ്രകൃതിദത്ത മാർഗങ്ങളിലൂടെ തന്നെ ഈ പ്രശ്നത്തെ നേരിടാവുന്നതാണ്.

ചിലപ്പോഴൊക്കെ പല്ലിലെ കറ ആരോഗ്യത്തിനും വില്ലനാവാറുണ്ട് പല്ലിന്റെ ആരോഗ്യം ക്ഷയിക്കുന്നതിനും പല്ലില്‍ പോട് ദന്തക്ഷയം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും പലപ്പോഴും ഇത് കാരണമാകുന്നു. അതുകൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ പല്ലില്‍ കണ്ടാല്‍ ഉടന്‍ പരിഹരിക്കണം. അല്ലെങ്കില്‍ അത് മറ്റ് പല്ലിലേക്കു വ്യാപിക്കുന്നതിനു സാധ്യത കൂടുതലാണ്.

പല്ലിലെ തിളക്കം നിലനിര്‍ത്തുന്നതിനും കറ മാറ്റുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ദിവസവും രണ്ട് നേരം പല്ല് തേക്കുന്നത് പല്ലിലെ കറയെ ഇല്ലാതാക്കുന്നതിനു വളരെ സഹായകരമാണ്.

ഫ്‌ളൂറൈഡ് ടൂത്ത് പേസ്റ്റ് അഥവാ ടാര്‍ടാര്‍ കണ്ട്രോള്‍ ടൂത്ത് പേസ്റ്റിന്റെ ഉപയോഗം പോട് അകറ്റി മഞ്ഞ നിറത്തെ ഇല്ലാതാക്കുകയും പല്ലിന്റെ ഇനാമലിനെ കരുത്തുറ്റതുമാക്കുന്നു .കൂടാതെ അണുക്കളെ ഇല്ലാതാക്കുകയും പോട് ഉള്ള ഭാഗം ആരോഗ്യമുള്ളതാക്കി മാറ്റുന്നു. ഉപ്പും ബേക്കിംഗ് സോഡയും മിക്‌സ്കൊണ്ട് പല്ലു തേക്കുന്നത് തിളക്കമുള്ള പല്ലുകള്‍ ലഭിക്കാൻ സഹായിക്കുന്നു. കറ്റാര്‍ വാഴ, ഗ്ലിസറിന്‍, ബേക്കിംഗ് സോഡ മുതലായവയുടെ ഉപയോഗം പല്ലിന്റെ സൗന്ദര്യം വീണ്ടെടുക്കും. കടുകെണ്ണ, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവയുടെ മിശ്രിതം, എള്ള് എന്നിങ്ങനെയുള്ള പൊടി കൈകൾ പരീക്ഷിച്ചാൽ പല്ലിലെ മഞ്ഞക്കറകൾ പാടെ അകലും. ദിവസവും ആപ്പിൾ കഴിക്കുന്നതും നല്ലതാണ്.

Related Topics

Share this story