Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ഗാ​യ​ക​ൻ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന് ക​ണ്ണീ​രിൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി

ചെ​ന്നൈ: വെള്ളിയാഴ്ച അ​ന്ത​രി​ച്ച പ്രശസ്ത ഗാ​യ​ക​ൻ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന് ക​ണ്ണീ​രിൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി. ചെ​ന്നൈ​യ്ക്ക് സ​മീ​പം ത​മാ​ര​പ്പാ​ക്ക​ത്തു​ള്ള എ​സ്പി​ബി​യു​ടെ ഫാം ​ഹൗ​സി​ല്‍ മൃ​ത​ദേ​ഹം പൂ​ർ​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്ക​രി​ച്ചു.

ഫാം ​ഹൗ​സി​ലെ സ്ഥ​ല​ത്തു​നി​ന്ന് 500 മീ​റ്റ​ര്‍ മാ​റി പ്ര​ത്യേ​കം ക്ര​മീ​ക​രി​ച്ച സ്ഥ​ല​ത്ത് പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​വ​ച്ച ഭൗ​തി​ക​ദേ​ഹ​ത്തി​ല്‍ സി​നി​മ, രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു. ച​ല​ചി​ത്ര താ​രം റ​ഹ്മാ​ൻ, സം​വി​ധാ​യ​ക​നാ​യ ഭാ​ര​തി​രാ​ജ തു​ട​ങ്ങി നി​ര​വ​ധി പേ​ര്‍ എ​സ്പി​ബി​യെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്ക് കാ​ണാ​നെ​ത്തി.

വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് കോടമ്പാക്കത്തെ വീട്ടില്‍നിന്നു എസ്പിബിയുടെ ഭൗതികദേഹം താമരപ്പാക്കത്ത് എത്തിച്ചത്. കോടമ്പാക്കത്തുനിന്ന് താമരപ്പാക്കത്തേക്കുള്ള അവസാന യാത്രയില്‍ ഉടനീളം വഴിയരികില്‍ കാത്തുനിന്ന് ആരാധകര്‍ അദ്ദേഹത്തിന് ആദരാജ്ഞലി അര്‍പ്പിച്ചു.

ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 1.04നാ​യി​രു​ന്നു അ​ന്ത്യം. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഓ​ഗ​സ്റ്റ് അ​ഞ്ചി​നാ​യി​രു​ന്നു ബാ​ല​സു​ബ്ര​ഹ്മ ണ്യ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. സെ​പ്റ്റം​ബ​ർ നാ​ലി​ന് അ​ദ്ദേ​ഹം കോ​വി​ഡ് മു​ക്ത​നാ​യെ​ങ്കി​ലും ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ മൂ​ർ​ച്ഛി​ച്ച​തി നെ​ത്തു​ട​ർ​ന്ന് വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ജീ​വ​ൻ നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്. വ്യാ​ഴാ​ഴ്ച​യോ​ടെ ആ​രോ​ഗ്യ​നി​ല വഷ​ളാ​യി.

You might also like

Comments are closed.