Times Kerala

‘ദിഷ എൻകൗണ്ടർ’ വനിത ഡോക്‌ടറെ കൂട്ടബലാത്‌സംഗത്തിന് ഇരയാക്കിയ ശേഷം തീകൊളുത്തി കൊന്ന സംഭവം സിനിമയാകുന്നു; ട്രെയ്‌ലർ പുറത്ത്

 
‘ദിഷ എൻകൗണ്ടർ’ വനിത ഡോക്‌ടറെ കൂട്ടബലാത്‌സംഗത്തിന് ഇരയാക്കിയ ശേഷം തീകൊളുത്തി കൊന്ന സംഭവം സിനിമയാകുന്നു; ട്രെയ്‌ലർ പുറത്ത്

തെലുങ്കാനയിൽ യുവ വനിത ഡോക്‌ടറെ കൂട്ട ബലാത്സങ്ങത്തിന് ഇരയാക്കുകയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയും ചെയ്ത സംഭവം സിനിമയാകുന്നു. ‘ദിഷ എൻകൗണ്ടർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് രാം ​ഗോപാൽ വർമയാണ്. ആനന്ദ് ചന്ദ്ര സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി. ശ്രീകാന്ത്, സോണിയ, പ്രവീൺ എന്നിവരാണ് പ്രധാനകഥാപാത്രങ്ങൾ. സംഗീതം ഡിഎസ്ആർ. ആർജിവി വേൾഡ് ശ്രേയാസ് ആപ്പ് വഴിയാകും ചിത്രം റിലീസ് ചെയ്യുക.കഴിഞ്ഞ വർഷം നവംബർ 28 നാണ് രാജ്യത്തെ നടുക്കിയ പീഡനവും ക്രൂര കൊലപാതകവും നടന്നത്. തെലങ്കാനയിലെ ഷംഷാബാദിൽ വനിതാ വെറ്ററിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന ശേഷം തീകൊളുത്തി കൊല്ലുകയായിരുന്നു. സംഭവത്തിൽ നാല് ലോറി തൊഴിലാളികളാണ് പിടിയിലായത്. ഇവരെ തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചതിന് പോലീസ് വെടിവച്ചുകൊലപ്പെടുത്തി.

Related Topics

Share this story