കെയ്റോ: ഈജിപ്തില്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍- സീസി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള വ്യാപക പ്രതിഷേധത്തിൽ ഒരാള്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ജുമുഅയ്ക്ക് ശേഷമാണ് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്.
തലസ്ഥാന നഗരിയായ കെയ്റോ, ഗിസ, ദമിയേറ്റ, നൈല്‍ ഡെല്‍റ്റ, ലക്സോര്‍ ഗവര്‍ണറേറ്റുകളിലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു. പ്രതിഷേധ പരിപാടിയുടെ ദൃശ്യങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അല്‍ സീസി പുറത്തുപോവുകയെന്ന മുദ്രാവാക്യമാണ് പ്രതിഷേധക്കാര്‍ വിളിക്കുന്നത്.
Comments are closed.