Times Kerala

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: ഉടമകളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടും, നീക്കം നിക്ഷേപകരുടെ നഷ്ടം നികത്താന്‍

 
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: ഉടമകളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടും, നീക്കം നിക്ഷേപകരുടെ നഷ്ടം നികത്താന്‍

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് സൂചന. സ്വത്തുക്കൾ ലേലം ചെയ്‌തോ വില്‍പന നടത്തിയോ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനാണ് ശ്രമം. നിക്ഷേപകരുടെ നഷ്ടം നികത്തുക എന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം.2000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ദാനിയേല്‍, ഭാര്യ പ്രഭ, മറ്റ് മക്കളായ റിനു, റീബ, റിയ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് 125കോടിയോളം രൂപയുടെ ആസ്തിയുള്ളതായി കണ്ടെത്തിയിരുന്നു.

Related Topics

Share this story