Times Kerala

കൊല്ലത്ത്, അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

 
കൊല്ലത്ത്, അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കൊല്ലം: തലച്ചോറിനെ ബാധിക്കുന്ന അതിമാരക മയക്കുമരുന്നായ എംഡിഎംഎ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മുത്തലിൽ ഡൈ ഓക്സി മെത്താംപിറ്റാമിൻ എന്ന മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കൊല്ലം ആശ്രാമം കാവടിപ്പുറം പുത്തൻകണ്ടത്തിൽ വീട്ടിൽ ദീപു (25) ആണ് എക്സൈസിന്റെ പിടിയിലായത്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിന്റെ നേതൃത്വത്തിൽ ആശ്രാമത്ത് വച്ചായിരുന്നു അറസ്റ്റ്. 200.630 ഗ്രാം ലഹരിമരുന്നാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. കഞ്ചാവ് കേസിൽ നേരത്തേയും എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ദീപുവിനെ പിടികൂടിയിരുന്നു. പ്രതിയിൽ നിന്നും 50 ഗ്രാം കഞ്ചാവും MDMA വിറ്റുകിട്ടിയ 40000 രൂപയും പിടിച്ചെടുത്തു. 10 ഗ്രാം MDMAയിൽ കൂടുതൽ കൈവശം വയ്ക്കുന്നത്ത് 20 വർഷം വരെ തടവും 10,00000 ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പ്രതിയെ റിമാൻഡ് ചെയ്തു.

Related Topics

Share this story