Times Kerala

കോവിഡ് പോസിറ്റീവ് ആയവർ പി.എസ്.സി പരീക്ഷ എഴുതാൻ അപേക്ഷ നൽകണം.!

 
കോവിഡ് പോസിറ്റീവ് ആയവർ പി.എസ്.സി പരീക്ഷ എഴുതാൻ അപേക്ഷ നൽകണം.!

തിരുവനന്തപുരം: കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർഥികൾ പി.എസ്.സി പരീക്ഷ എഴുതുന്നതിന് ബന്ധപ്പെട്ട രേഖകൾ സഹിതം joints.psc@kerala.gov.in ഇമെയിൽ വിലാസം മുഖേന മുൻകൂട്ടി അപേക്ഷ നൽകണം.

പരീക്ഷ എഴുതാൻ അനുവദിച്ചിട്ടുള്ള ആരോഗ്യത്തിന് സമ്മതപത്രം, കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ആരോഗ്യ പ്രവർത്തകരോടൊപ്പം ആംബുലൻസിൽ എത്തിയലോ പരീക്ഷ എഴുതാൻ അനുവദിക്കൂ. പരീക്ഷാ കേന്ദ്രത്തിൽ ആംബുലൻസിൽ ഇരുന്നു പരീക്ഷ എഴുതണം. ഉദ്യോഗാർത്ഥിയുടെ തിരിച്ചറിയൽ തെളിയിക്കുന്നതിനു ബന്ധപ്പെട്ട ഡോക്ടറുടെ സാക്ഷ്യപത്രം ഹാൾടിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഹാജരാക്കണം.

Related Topics

Share this story