Times Kerala

പുക പരിശോധന സർട്ടിഫിക്കറ്റ് ഇനി മോട്ടോർ വാഹന വകുപ്പിൽ നിന്നും; നടപടി ക്രമങ്ങള്‍ ഇങ്ങനെ

 
പുക പരിശോധന സർട്ടിഫിക്കറ്റ് ഇനി മോട്ടോർ വാഹന വകുപ്പിൽ നിന്നും; നടപടി ക്രമങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: പുക പരിശോധന സർട്ടിഫിക്കേറ്റ് അടുത്ത മാസം മുതൽ മോട്ടോർ വാഹന വകുപ്പ് നൽകും. പുക പരിശോധനയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നടപടി. അതേസമയം, വാഹനങ്ങളിലെ പുക പരിശോധന പഴയതു പോലെ പരിശോധന കേന്ദ്രങ്ങളിൽ തന്നെ തുടരും. പിന്നീടുളള തുടർ നടപടികൾ ഓൺലൈനായിട്ടായിരിക്കും നടക്കുക. നടപടികൾ ഓൺലൈനിൽ പൂർത്തിയാക്കി മോട്ടർ വാഹന വകുപ്പായിരിക്കും സർട്ടിഫിക്കേറ്റ് വാഹന ഉടമക്ക് നൽകുന്നത്.

2017 ഏപ്രിലിന് ശേഷം ഇറങ്ങിയ വാഹനങ്ങളെല്ലാം ബി എസ് 4 വിഭാഗത്തിൽപ്പെട്ടതാണ്. ഇതിന് ഒരു വർഷത്തെ സർട്ടിഫിക്കറ്റാണ് നൽകേണ്ടത്. എന്നാൽ 2017 ന് മുൻപും ബി എസ് 4 വാഹനങ്ങൾ ഇറങ്ങിയിട്ടുണ്ട്. ഇത് ആർ സി ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടാവില്ല. ഇതാണ് ഇപ്പോൾ നിലനിൽക്കുന്ന തർക്കത്തിന് കാരണം. പുക പരിശോധനാ സർട്ടിഫിക്കറ്റ് നേരിട്ട് മോട്ടോർ വാഹന വകുപ്പിന്റെ കൈകളിലാകുമ്പോൾ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Topics

Share this story