Nature

മക്കളെ പുഴകാണിക്കാന്‍ കൊണ്ട് പോയ പിതാവും മകനും ഒഴുക്കില്‍പ്പെട്ട് കാണാതായി

തിരൂരങ്ങാടി: മക്കളെ പുഴകാണിക്കാന്‍ കൊണ്ട് പോയ പിതാവിനേയും മകനേയും ഒഴുക്കില്‍പ്പെട്ട് കാണാതായി . കടലുണ്ടിപ്പുഴയില്‍ കക്കാട് ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം താമസിക്കുന്ന കാവുങ്ങല്‍ അലവിയുടെ മകന്‍ ഇസ്മായില്‍ (36) മകന്‍ മുഹമ്മദ് ശംവീല്‍ (ഏഴ്)) എന്നിവരെയാണ് കാണാതായത് . കൂടെ ഉണ്ടായിരുന്ന മകന്‍ ശാനിബിനെ (ഒമ്ബത്) അയല്‍വാസി രക്ഷപ്പെടുത്തി .

വെള്ളിയാഴ്ച രാവിലെ 11.30 നാണ് സംഭവം നടക്കുന്നത് . ഇസ്മായില്‍ തറവാട് വീട്ടില്‍ നിന്നും കക്കാട് ബാക്കിക്കയം ഭാഗത്ത് പുതിയ വീട് വെച്ച്‌ മാറിയിട്ട് കുറച്ച്‌ ദിവസം മാത്രമായിട്ടുള്ളു . അന്ന് മുതല്‍ തന്നെ കുട്ടികള്‍ പുഴയില്‍ കുളിക്കാന്‍ ആവശ്യപ്പെടാറുണ്ടെങ്കിലും സമ്മതിക്കാറില്ലായിരുന്നു . വെള്ളിയാഴ്ച കുളിക്കാന്‍ പോയ അയല്‍വാസിയായ കുട്ടിയോടൊപ്പം ഇവരും പുഴകാണാന്‍ പോകുകയായിരുന്നു . ഇളയ മകന്‍ പുഴക്കടവിലേക്ക് ഇറങ്ങുന്നതിനിടെ കാല്‍ തെറ്റി വീണപ്പോൾ കുട്ടിയെ രക്ഷിക്കുന്നതിനിടെ പിതാവും ഒഴുക്കിൽപ്പെട്ടു . രാത്രി ഏറെ വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.