മുംബൈ : സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ദീപിക പദുകോണ്‍ അടക്കം മൂന്ന് ബോളിവുഡ് താരങ്ങളെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. മുംബൈയിലെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ലഹരിമരുന്ന് ഇടപാടില്‍ താരങ്ങളുടെ പേര് ഉയര്‍ന്നുവന്നതോടെയാണ് അന്വേഷണ സംഘം വിളിച്ചുവരുത്തുന്നത്.
സാറ അലിഖാന്, ശ്രദ്ധാ കപൂര്‍ എന്നിവരാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവുന്ന മറ്റ് നടിമാര്‍. നടി രാകുല്‍ പ്രീത് സിങ്ങിനെയും കരിഷ്മയെയും എന്‍സിബി ഇന്നലെ നാല് മണിക്കൂറോളം ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു.
ദീപികയുടെ മാനേജരായ കരിഷ്മ പ്രകാശും ‘ഡി’ എന്ന ഒരാളും തമ്മില്‍ നടന്നതായി പറയപ്പെടുന്ന വാട്ട്സ്ആപ്പ് സംഭാഷണങ്ങളില്‍ മയക്കമരുന്നിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് കേസില്‍ ദീപികയുടെ പേര് ഉയര്‍ന്നുവന്നതെന്നാണ് വിവരം
Comments are closed.