തിരുവല്ല : സംസ്ഥാനത്തെ വിവിധ ഹോംസ്റ്റേകളില്‍ താമസിച്ച് വ്യാജ നോട്ടുകള്‍ ഉണ്ടാക്കുകയും നോട്ടു തരാമെന്ന് പറഞ്ഞ് പലരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങുകയും ചെയ്ത കള്ളനോട്ട് സംഘം പിടിയിൽ . ഒരു സ്ത്രീ ഉൾപ്പെടെ 5 പേരെയാണ് അറസ്റ്റ് ചെയ്തത് . കണ്ണൂര്‍ ചെമ്ബേലി തട്ടാപറമ്ബില് എസ് ഷിബു(43), ഭാര്യ സുകന്യ (നിമിഷ-–-31), ചെമ്ബേലി തട്ടാപറമ്ബില് എസ് സഞ്ജയന് (46), പൊന്‍കുന്നം തട്ടാപറമ്ബില് എം സജി(38), കൊട്ടാരക്കര ഗാന്ധിമുക്ക് ജവാന് നഗറില്‍ എച്ച് സുധീര്‍(40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇന്റലിജന്‍സ് വിഭാഗം നടത്തിയ സമര്‍ഥമായ നീക്കമാണ് പ്രതിയെ കുടുക്കിയത്.
തിരുവല്ല പൊലീസ് വ്യാഴാഴ്ച രാവിലെ പത്തരയോടെ കോട്ടയം നാഗമ്ബടത്തുനിന്ന് സജിയെ പിടികുടിയിരുന്നു . ഒപ്പം ഉണ്ടായിരുന്ന സജിയുടെ പിതൃസഹോദര പുത്രന് കാഞ്ഞങ്ങാട് സ്വദേശി ഷിബു രക്ഷപ്പെട്ടു. മറ്റു നാലു പേരെ വെള്ളിയാഴ്ച തിരുവല്ലയില്‍നിന്ന് പിടികൂടി.
തിരുവല്ല കുറ്റപ്പുഴയിലെ ഹോം സ്റ്റേയില്‍ താമസിച്ച് വ്യാജനോട്ടുകള്‍ നിര്‍മിക്കുകയും നോട്ട് നല്‍കാമെന്ന് വിശ്വസിപ്പിച്ച് അഡ്വാന്‍സ് വാങ്ങുകയും ചെയ്തെന്ന കേസിലാണ് സംഘം പിടിയിലായത് . കുറ്റപ്പുഴയിലെ ഹോം സ്റ്റേയില്‍ പതിവായി വരുന്നവരായതിനാല്‍ ഉടമയ്ക്ക് സംശയം തോന്നിയിരുന്നില്ല . അവസാനമായി ഇവര്‍ വന്നു പോയ ശേഷം മുറി വൃത്തിയാക്കുന്നതിനിടെ 200 ന്റെയും 500 ന്റെയും 2000 ന്റെയും നോട്ടുകളുടെ അവശിഷ്ടങ്ങള്‍ ചവറ്റുകുട്ടയില്‍ നിന്ന് ലഭിച്ചു . ഇതേ തുടര്‍ന്ന് ഉടമ ഇന്റലിജന്‍സില്‍ വിവരമറിയിക്കുകയായിരുന്നു.
Comments are closed.