കൊച്ചി : സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റുകളില്‍ 24 മണിക്കൂറും ഓപ്പറേറ്റര്‍മാരുടെ സേവനം ആവശ്യമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് .
കളമശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ജൂണ്‍ 17ന് ലിഫ്റ്റില്‍ കുടുങ്ങി നഴ്സിംഗ് അസിസ്റ്റന്റ് ബോധരഹിതയായ സംഭവത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ് . ലിഫ്റ്റുകളുടെ പ്രവര്‍ത്തനക്ഷമത അടിയന്തരമായി പരിശോധിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക് നിർദ്ദേശിച്ചു .
Comments are closed.