Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

വിവാഹ വാഗ്ദാനം നല്‍കി ദലിത്​ യുവതിയെ പീഡിപ്പിച്ചു; പഞ്ചായത്ത്​ അംഗം അറസ്​റ്റില്‍

മങ്കട : വിവാഹ വാഗ്ദാനം നല്‍കി ദലിത് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പഞ്ചായത്ത്​ അംഗം പിടിയിൽ . മക്കരപ്പറമ്ബ് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗം ഫെബിന്‍ വേങ്ങശ്ശേരിയാണ്​ (37) പിടിയിലായത് ​. 2020 മാര്‍ച്ച്‌ മുതല്‍ യുവതി താമസിക്കുന്ന വീട്ടിലെത്തി ഇയാൾ പലതവണ പീഡിപ്പിച്ചു . യുവതി ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച്‌ അലസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്​തു എന്നാണ്​ പരാതിയിൽ പറയുന്നത് .

പെരിന്തല്‍മണ്ണ എ.എസ്.പി ഹേമലതയുടെ നേതൃത്വത്തില്‍ മങ്കട ഇന്‍സ്പെക്ടര്‍ സി.എന്‍. സുകുമാരന്‍, മങ്കട എസ്.ഐ ബി. പ്രദീപ്കുമാര്‍, പെരിന്തല്‍മണ്ണ എ.എസ്.പിയുടെ ഇന്‍വെസ്​റ്റിഗേഷന്‍ സ്​ക്വാഡ് അംഗങ്ങളായ സബ്‌ഇന്‍സ്പെക്ടര്‍ കെ. സതീഷ് കുമാര്‍, കെ. ശശികുമാര്‍, ടി. ശ്രീകുമാര്‍, കൃഷ്ണകുമാര്‍, മനോജ്, മങ്കട സ്​റ്റേഷനിലെ സി.പി.ഒമാരായ രഘുനാഥ്, രാജീവ്, നസീര്‍ കൂട്ടില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി എസ്.സി.എസ്.ടി കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

You might also like

Comments are closed.