കൊച്ചിയിൽ മാധ്യമ പ്രവർത്തകന് നേരെ ആക്രമണം
Sep 26, 2020, 00:02 IST
കൊച്ചി :കൊച്ചിയിൽ മാധ്യമ പ്രവർത്തകന് നേരെ ആക്രമണം. കോവിഡ് പരിശോധനയ്ക്കായി എത്തിയ ആരോഗ്യപ്രവര്‍ത്തകരുടെ ചിത്രം പകര്‍ത്തിയ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഫോട്ടോഗ്രാഫറെ പെട്രോള്‍ പമ്പ് ജീവനക്കാരാണ് ക്രൂരമായി മര്‍ദിച്ചത്. കൊച്ചി ബ്യൂറോയിലെ ചീഫ് ഫോട്ടോഗ്രാഫര്‍ ആല്ബിന് മാത്യുവിന് നേരെയാണ് ഹൈക്കോടതിക്ക് സമീപത്തുള്ള പമ്പിലെ ജീവനക്കാര്‍ മര്‍ദ്ദനം അഴിച്ചുവിട്ടത്. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ ആല്‍ബിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.