Times Kerala

കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ നാളെ തുറക്കും

 
കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ നാളെ തുറക്കും

പത്തനംതിട്ട :കക്കി – ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ നാളെ രാവിലെ 10 മുതല്‍ തുറന്നുവിടുമെന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടം. ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 25 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തി പരമാവധി 25 ക്യുമെക്സ് എന്ന തോതിലാണ് അധികജലം പമ്പാ നദിയിലേക്ക് ഒഴുക്കി വിടുക. പുറത്തേക്ക് ഒഴുക്കുന്ന ജലം പമ്പാനദിയിലൂടെ ഏകദേശം എട്ടു മണിക്കൂറിനു ശേഷം പെരുനാട്, റാന്നി എന്നിവിടങ്ങളില്‍ എത്തും.
പമ്പ നദിയില്‍ 10 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയരാൻ സാധ്യത ഉണ്ട്.

Related Topics

Share this story