Times Kerala

ആസ്ത്മയ്ക്ക് മരുന്നായി പുലി മാംസം ഉപയോഗിച്ച മൂന്ന് പേര് അറസ്റ്റിൽ

 
ആസ്ത്മയ്ക്ക് മരുന്നായി പുലി മാംസം ഉപയോഗിച്ച മൂന്ന് പേര് അറസ്റ്റിൽ

കൊളംബോ: പുലിയെ കെണിവെച്ചുപിടിച്ച് കൊലപ്പെടുത്തി മാംസം വില്‍പ്പന നടത്തിയ കേസില്‍ മൂന്ന് പേരെ ശ്രീലങ്കന്‍ പോലീസ് അറസ്റ്റ് ചെയ്തു. ആസ്ത്മയ്ക്കുള്ള മരുന്ന് എന്നവകാശപ്പെട്ട് ഇവര്‍ പുലിമാംസം വില്‍പ്പന നടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.രഹസ്യവിവരത്തെ തുടര്‍ന്ന് മൂവരുടേയും വീട്ടില്‍ നടത്തിയ തിരച്ചിലില്‍ പുലിയെ പിടിക്കാനുപയോഗിച്ച കെണിയും 17 കിലോഗ്രാം പുലിമാംസവും കണ്ടെടുത്തു. തുടര്‍ന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

Related Topics

Share this story