Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ബംഗാൾ ഗതാഗത മന്ത്രി സുഭേന്ദു അധികാരിക്ക് കൊറോണ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മന്ത്രിയ്ക്ക് കൊറോണ. ഗതാഗത മന്ത്രി സുഭേന്ദു അധികാരിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ സ്ഥിരീകരിച്ചതിന് പുറമേ മന്ത്രിയെ ഗസ്റ്റ്ഹൗസിൽ നിരീക്ഷണത്തിലാക്കി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അധികാരിയിൽ കൊറോണയുടെ പ്രാഥമിക ലക്ഷണങ്ങൾ കണ്ടിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കൊറോണയുള്ളതായി കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രിയുമായി സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിലാണ്. മന്ത്രിയ്ക്ക് പുറമേ അദ്ദേഹത്തിന്റെ മാതാവിനും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. മാതാവ് ആശുപത്രിയിൽ ചികിത്സയിലാണ്.

 

You might also like

Comments are closed.