Times Kerala

കോഴിക്കോട് 690 പേർക്ക് കൊവിഡ്

 
കോഴിക്കോട് 690 പേർക്ക് കൊവിഡ്

കോഴിക്കോട്: പുതുതായി 690 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായി മൂന്നാം ദിവസവും 500 നു മുകളിലാണ് ജില്ലയിലെ കൊവിഡ് കേസുകള്‍. കോഴിക്കോട് കോർപറേഷന്‍ പരിതിയില്‍ പ്രതിദിനം ഇരുന്നൂറില്‍ കൂടുതല്‍ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കടലുണ്ടി, കൊയ്ലാണ്ടി, വടകര, പെരുവയൽ പഞ്ചായത്തുകളിലും രോഗവ്യാപനം രൂക്ഷമാണ്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വളരെ പെട്ടെന്ന് വർധനവ് ഉണ്ടായതായി ജില്ലാ കലക്ടർ എസ് സാംബശിവറാവു പറഞ്ഞു.

Related Topics

Share this story