കൊച്ചി: സാമൂഹ്യ മാദ്ധ്യമത്തിലൂടെ കൊറോണ പ്രോട്ടോക്കോൾ ലംഘനത്തിന് ആഹ്വാനം ചെയ്ത സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശി മുഹമ്മദ് റഫീഖ്, കണ്ണൂർ സ്വദേശി വർഗ്ഗീസ് ജോസഫ്, തൃശ്ശൂർ സ്വദേശി മാധവൻ എന്നിവരാണ് അറസ്റ്റിലായത്.
എഗെയ്ൻസ്റ്റ് കൊവിഡ് പ്രോട്ടോക്കോൾ എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കിയായിരുന്നു പ്രോട്ടോക്കോൾ ലംഘിക്കാൻ പ്രതികൾ ആഹ്വാനം ചെയ്തത്. വാട്സ് ആപ്പിലും, ഫേസ്ബുക്കിലും ഇവർ ഗ്രൂപ്പുകൾ രൂപീകരിച്ചിരുന്നു. സംഭവത്തിൽ ഗ്രൂപ്പ് അഡ്മിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തത്.
പ്രോട്ടോക്കോൾ ലംഘിക്കാനുള്ള ആഹ്വാനത്തിന്റെ ഭാഗമായി ഇവരുടെ നേതൃത്വത്തിൽ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഹൈക്കോടതി ജംഗ്ഷനിൽ സമരം നടത്താൻ തീരുമാനിച്ചിരുന്നതായാണ് വിവരം.
Comments are closed.