ആലപ്പുഴ : നഗരസഭയുടെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം സംസ്ഥാന തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീൻ നിർവ്വഹിച്ചു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ നേരിടുന ഖരമാലിന്യ സംസ്ക്കരണത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ ലോകബാങ്കിന്റെ 1400 കോടി രൂപയും, സംസ്ഥാന ഗവൺമെന്റിന്റെ 630 കോടി രൂപയും ചേർത്ത് 2100 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു. ഓൺ ലൈനായയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. എ. എം ആരിഫ് എം പി നഗരസഭ ചെയർ പേഴ്സൺ വിജയമ്മ പുന്നൂർമഠം , സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമന്മാരായ കാട്ടിൽ സത്താർ, എം സജീവ്, സി രാജലക്ഷ്മിയമ്മ, കൗൺസിലർ ശോഭാ വിശ്വനാഥ് . എഫ്. ആർ. ബി. എൽ മാനേജിംഗ് ഡയറക്ടർ സി.പി ദിനേശ് ഹരിപ്പാട് ഗവ ആശുപത്രി സുപ്രണ്ട് ഡോ എസ്സ് സുനിൽ എന്നിവർ സംസാരിച്ചു.
Prev Post
Next Post
You might also like
Comments are closed.