Times Kerala

ട്രെയിനില്‍ ഇരുന്നുറങ്ങുന്ന അമ്മയ്ക്ക് കാവല്‍ നില്‍ക്കുന്ന മകന്റെ വീഡിയോ ട്വീറ്ററില്‍ വൈറല്‍

 
ട്രെയിനില്‍ ഇരുന്നുറങ്ങുന്ന അമ്മയ്ക്ക് കാവല്‍ നില്‍ക്കുന്ന മകന്റെ വീഡിയോ ട്വീറ്ററില്‍ വൈറല്‍

വയസ്സായ മാതാപിതാക്കളെ നടതള്ളലും ഉപേക്ഷിക്കലും ആണ് ദിവസേന ഉണ്ടാകുന്ന വാര്‍ത്ത. എന്നാല്‍ ഒരമ്മയുടെയും മകന്റെയും സ്‌നേഹം അഭിമാനത്തോടെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ചൈനീസ് ദിനപത്രമായ ചൈനീസ് ഡെയ്‌ലിയാണ് തിരക്കുള്ള ട്രെയിനില്‍ ഇരുന്നുറങ്ങുന്ന അമ്മയ്ക്ക് കാവല്‍ നില്‍ക്കുന്ന മകന്റെ വീഡിയോ ട്വീറ്ററില്‍ പങ്കുവച്ചത്.

നല്ല തിരക്കുള്ള ട്രെയിനിലിരുന്ന് ഉറങ്ങുന്ന അമ്മ. തൊട്ടുമുമ്ബിലായി 10 വയസ് പ്രായം വരുന്ന മകനും നില്‍പ്പുണ്ട്. ഉറങ്ങുന്ന അമ്മയേ തന്റെ കരവലയത്തിലാക്കി മകന്‍ സംരക്ഷിക്കുകയാണ്. ട്രെയിനിലെ സഹയാത്രികര്‍ പകര്‍ത്തിയതാണ് ഈ ദൃശ്യം. മകന് അമ്മയോടുള്ള സ്‌നേഹത്തെ അഭിനന്ദിച്ച്‌ നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

Related Topics

Share this story