മലപ്പുറം; സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ബി.സി. വിഭാഗം വിദ്യാര്‍ഥികളില്‍ നിന്നും പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാത്തവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമിന്റെ മാതൃകയും അപേക്ഷകര്‍ക്കും സ്കൂള്‍ അധികൃതര്‍ക്കുമുള്ള നിര്‍ദ്ദേശങ്ങളും അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.inല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്തംബര്‍ 30നകം സ്കൂളുകളില്‍ സമര്‍പ്പിക്കണം. സ്കൂള്‍ അധികൃതര്‍ക്ക് www.egrantz.kerala.gov.in എന്ന വെബ് പോര്‍ട്ടലില്‍ ഒക്ടോബര്‍ 15നകം ഡാറ്റാ എന്‍ട്രി നടത്തണം.
You might also like
Comments are closed.