Times Kerala

വേസ്റ്റ് ബിന്നില്‍ 500ന്റെയും, 2000ത്തിന്റെയും നോട്ടുകള്‍, വീട്ടുടമക്ക് തോന്നിയ സംശയം എത്തിയത് വൻ കള്ളനോട്ടു സംഘത്തിലേക്ക്; മുഖ്യപ്രതി പിടിയില്‍

 
വേസ്റ്റ് ബിന്നില്‍ 500ന്റെയും, 2000ത്തിന്റെയും നോട്ടുകള്‍, വീട്ടുടമക്ക് തോന്നിയ സംശയം എത്തിയത് വൻ കള്ളനോട്ടു സംഘത്തിലേക്ക്; മുഖ്യപ്രതി  പിടിയില്‍

പത്തനംതിട്ട: ഹോം സ്‌റ്റേ കേന്ദ്രീസരിച്ച് കള്ളനോട്ട് നിര്‍മ്മിച്ചിരുന്ന സംഘത്തിലെ മുഖ്യ പ്രതി പിടിയില്‍. കാഞ്ഞിരപ്പള്ളി സ്വദേശി സജി (38) ആണ് അറസ്റ്റിലായത്. ഇയാളെ കൂടാതെ നിരവധിപേർ സംഘത്തിലുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.കാസര്‍ഗോഡ് നിന്നുള്ള കുട്ടികളും സ്ത്രീകളും പുരുഷന്‍മാരും അടങ്ങുന്ന 12 അംഗ സംഘം കുറ്റപ്പുഴയിലെ ഹോം സ്‌റ്റേയില്‍ പതിവായി എത്തിയിരുന്നു. സ്ഥിരമായി ആളുകൾ വന്നു പോയിരുന്നെങ്കിലും വീട്ടുടമക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ അവസാനമായി ഇവര്‍ വന്ന് പോയതിന് ശേഷം മുറി വൃത്തിയാക്കിയപ്പോള്‍ 200, 500, 2000 നോട്ടുകള്‍ വേസ്റ്റ് ബിന്നില്‍ നിന്ന് കണ്ടെത്തി. ഇതിൽ സംശയം തോന്നിയ ഹോം സ്‌റ്റേ ഉടമ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കോട്ടയത്ത് വച്ച് സജി പിടിയിലായി. പത്തനംതിട്ട എസ്.എസ്.ബി ഡി.വൈ.എസ്.പി കെ. വിദ്യാധരന്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് തിരുവല്ല പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. കോവിഡ് പരിശോധനയ്ക്ക് ശേഷം സജിയെ തിരുവല്ലയില്‍ എത്തിക്കും.

Related Topics

Share this story