Nature

സർക്കാരിന്റെ ലക്ഷ്യം കർഷകരുടെ ഉയർച്ച; പുതിയ പരിഷ്‌കരണങ്ങൾ അവരുടെ ജീവിതം മാറ്റിമറിക്കും: പ്രധാനമന്ത്രി

ന്യൂഡൽഹി: കർഷകരുടെ ഉയർച്ചയാണ് എൻഡിഎ സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രം ആവിഷ്‌കരിച്ച പുതിയ പരിഷ്‌കരണങ്ങൾ കർഷകരുടെയും തൊഴിലാളികളുടെയും ജീവിതം മാറ്റി മറിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ് കൗശല്യ യോജനയുടെ സ്ഥാപിത വാർഷികത്തോടനുബന്ധിച്ച് വീഡിയോ കോൺഫറൻസിംഗ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി സന്നദ്ധ പ്രവർത്തകർ കർഷകരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് കാർഷിക മേഖലയിൽ സർക്കാർ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ ഗുണങ്ങളെക്കുറിച്ച് ബോധവാന്മാരാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലളിതമായ ഭാഷയിൽ കാര്യങ്ങൾ വിവരിയ്ക്കുന്നത് കർഷകർക്ക് ഗുണകരമാകും. കാർഷിക മേഖലയിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നവീകരണങ്ങൾ ചെറുകിട കർഷകർക്കാണ് ഏറ്റവും കൂടുതൽ ഗുണം ചെയ്യുക. വിളകളുടെ താങ്ങുവില വർദ്ധിപ്പിച്ചതിലൂടെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ചരിത്രമാണ് രചിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

കർഷകരെ ബാങ്കുമായി ബന്ധിപ്പിക്കുന്നതിനായി എൻഡിഎ സർക്കാർ വലിയ ശ്രമമാണ് നടത്തിയത്. പ്രധാന മന്ത്രി കിസാൻ സമ്മാൻ യോജന വഴി 10 കോടി കർഷകർക്ക് 1 ലക്ഷം കോടി രൂപ നൽകിയതായും അദ്ദേഹം പറഞ്ഞു. കിസാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കർഷകർക്ക് എളുപ്പത്തിൽ വായ്പകൾ ലഭ്യമാക്കാൻ സാധിച്ചു.

രാജ്യം ഭരിച്ചിരുന്ന മുൻ കോൺഗ്രസ് സർക്കാർ കർഷകർക്കും, തൊഴിലാളികൾക്കും മനസ്സിലാകാത്ത വാഗ്ദാനങ്ങൾ നൽകി അവരെ തെറ്റിദ്ധരിപ്പിച്ചു. എന്നാൽ, എൻഡിഎ സർക്കാർ ഇതിൽ നിന്നെല്ലാം കർഷകരെ മോചിപ്പിച്ചു. കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച തൊഴിൽ നയങ്ങൾ തൊഴിൽ ശക്തികളുടെ ജീവിതരീതി തന്നെ മാറ്റിമറിയ്ക്കുമെന്നും അദ്ദേഹം വിശദമാക്കി.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.