Nature

നീറ്റ് എൻജിനീയറിങ് പ്രവേശന പരിശീലനം

ആലപ്പുഴ: 2020 മാർച്ചിലെ പ്ലസ് ടൂ സയൻസ്, കണക്ക് വിഷയമെടുത്ത് കുറഞ്ഞത് നാല് വിഷയത്തിനെങ്കിലും ബി ഗ്രേഡിൽ കുറയാതെ വിജയിച്ച കൊല്ലം, ആലപ്പുഴ ജില്ലകളിലെ താമസക്കാരായ പട്ടികവർഗ വിദ്യാർഥികൾക്ക് 2021ലെ നീറ്റ് എൻജിനീയറിങ് പ്രവേശന പരിശീലനത്തിന് പട്ടികവർഗവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2020 ലെ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഒരു വർഷം നീണ്ടുനിന്ന പരിശീനത്തിൽ പങ്കെടുത്ത വിദ്യാർഥികളെയും പരിശീലനത്തിന് പരിഗണിക്കും. എന്നാൽ രണ്ടിൽ കൂടുതൽ പ്രവേശന പരീക്ഷ പരിശീലനത്തിൽ പങ്കെടുത്തവരെ വീണ്ടു കോച്ചിങ് ക്ലാസിലേക്ക് പരിഗണിക്കുന്നതല്ല. താൽപര്യമുള്ള പട്ടികവർഗ വിദ്യാർഥികൾ പേര്, വിലാസം, ബന്ധപ്പെടാവുന്ന ഫോൺ നമ്പര്‍, നിലവിലെ സാഹചര്യമനുസരിച്ച് പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്തു താമസിച്ചു പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള രക്ഷകർത്താവിന്റെ സമ്മതപത്രം, പ്ലസ് ടൂ പരീക്ഷയുടെ സർട്ടിഫിക്കറ്റിന്റെയും ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സെപ്റ്റംബർ 30ന് പുനലൂർ ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസിൽ സെപ്റ്റംർ 30ന് മുമ്പായി ലഭിക്കണം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.