Times Kerala

വടകര ബി.എസ്.എഫ് ക്യാമ്പില്‍ 206 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സ്ഥിതി രൂക്ഷം

 

കോഴിക്കോട്: ജില്ലയിലെ വടകര താലൂക്കിൽ പെട്ട ചെക്യാട് അരീക്കര കുന്നിലെ ബി.എസ്.എഫ് ക്യാമ്പിൽ 206 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അഞ്ഞൂറോളം പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഇത്രയധികം പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരടക്കം നിരവധി പേർ ക്യാമ്പിൽ നിരീക്ഷണത്തിൽ കഴിഞ്ഞ് വരികയായിരുന്നു. ഇതിനിടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 16 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ക്യാമ്പിലെ മറ്റുള്ളവർക്ക് കൂടി നടത്തിയ പരിശോധനയിലാണ് ഇത്രയും ആളുകൾക്ക് പോസിറ്റീവായത്.206 ആളുകൾക്ക് രോഗം വന്നതിന്റെ അടിസ്ഥാനത്തിൽ ക്യാമ്പ് തന്നെ ഒരു എഫ്.എൽ.ടി.സി ആക്കി മാറ്റിയേക്കുമെന്നാണ് റിപ്പോർട്ട്.

Related Topics

Share this story