Nature

പാറ്റൂർ കുടിവെള്ള പദ്ധതി : ചുനക്കരയിലേക്കുള്ള ജലവിതരണ പൈപ്പ് ലൈനുകൾ സ്ഥാപിക്കൽ പൂർത്തിയായി

ആലപ്പുഴ: പാറ്റൂർ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ചുനക്കര പഞ്ചായത്തിലേക്കുള്ള പ്രധാന പൈപ്പ് ലൈനുകൾ സ്ഥാപിച്ചു. ജലവിതരണ പൈപ്പ് ലൈനുകൾ സ്ഥാപിക്കൽ പൂർത്തീകരണ പ്രഖ്യാപനം ആർ. രാജേഷ് എംഎൽഎ നിർവഹിച്ചു.

രണ്ടു കോടിയിലധികം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ചുനക്കര പഞ്ചായത്തിലെ എല്ലാ പ്രധാന റോഡുകളിലും 160 എം.എം പ്രധാന ഡിസ്ട്രിബ്യൂഷൻ ലൈനുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയാക്കി.

ചടങ്ങിൽ ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശാന്ത ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ്‌ സുരേഷ് പുലരി, വിശ്വൻ പടനിലം,പഞ്ചായത്ത് അംഗങ്ങൾ , രാഷ്ട്രീയ പ്രമുഖർ, തുടങ്ങിയവർ സന്നിഹിതരായി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.