Nature

ലൈഫ് മിഷനിലെ സിബിഐ അന്വേഷണം അസാധാരണവും രാഷ്ട്രീയ പ്രേരിതവുമെന്ന് സിപിഎം

ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണത്തിനെതിരെ സിപിഎം. കോണ്‍ഗ്രസ് എം.എല്‍.എയുടെ പരാതിയില്‍ കേസെടുത്തത് അസാധാരണവും രാഷ്ട്രീയപ്രേരിതവും. ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന നടപ്പാക്കും പോലെയാണ് സിബി.ഐയുടെ നടപടിയെന്നും സി.പി.എം കുറ്റപ്പെടുത്തി.

സി.ബി.ഐ അന്വേഷണം മുന്നില്‍ കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷനില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചിരുന്നു‍. മന്ത്രിമാര്‍ അടക്കം ചിലര്‍ വിചാരിക്കുന്നതിലും അപ്പുറം പണമിടപാട് വിദേശ രാജ്യങ്ങളുമായി നടത്തിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

ഇതിനിടെ, വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടില്‍ സിബിഐ അന്വേഷണം തുടങ്ങി. യുണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ ഒന്നാം പ്രതിയായ കേസില്‍ വിദേശസഹായ നിയന്ത്രണചട്ട ലംഘനാണ് സിബിഐ കേസെടുത്തിരിക്കുന്നത് . സന്തോഷ് ഈപ്പന്റെ ഓഫീസിലും വീട്ടിലും സിബിഐ സംഘം പരിശോധന നടത്തി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.