Nature

അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കും: മന്ത്രി ജി.സുധാകരന്‍

തിരുവനന്തപുരം; അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കി വികസനം സാധ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍. വര്‍ക്കല മിനി സിവില്‍ സ്റ്റേഷന്റെ രണ്ടാം ഘട്ട നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം ഘട്ട നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സിവില്‍ സ്റ്റേഷനിലേക്ക് മാറും. ഇത് പൊതുജനങ്ങള്‍ക്ക് ഏറെ സഹായമാകുമെന്നും മന്ത്രി പറത്തു. വി. ജോയ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വര്‍ക്കല നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദു ഹരിദാസ് സ്വാഗതം പറഞ്ഞു.

4.41 കോടി രൂപ ചെലവഴിച്ചാണ് രണ്ടാം ഘട്ട നിര്‍മ്മാണം നടത്തുന്നത്. 14,600 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ രണ്ട് നിലകളിലായാണ് പുതിയ ബ്ലോക്കിന്റെ നിര്‍മാണം. നിലവില്‍ താലൂക്ക് ഓഫീസും താലൂക്ക് സപ്ലൈ ഓഫീസും പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസും എ.ഇ.ഒ. ഓഫീസും മാത്രമാണ് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നത്. മറ്റ് ഓഫീസുകള്‍ പല സ്ഥലങ്ങളിലെ വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. കെട്ടിടനിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഈ ഓഫീസുകളുടെ പ്രവര്‍ത്തനം സിവില്‍ സ്റ്റേഷനിലേക്ക് മാറും.

വര്‍ക്കല ബ്ലോക്ക് പ്രസിഡന്റ് എം.കെ. യൂസഫ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ അധ്യക്ഷന്‍ ബി.പി. മുരളി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.