Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

‘സാലറി കട്ടി’ല്‍ വീണ്ടു വിചാരം; തിടുക്കപ്പെട്ട് വേണ്ടെന്ന് സിപിഎം

ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് തിടുക്കപ്പെട്ട് വേണ്ടെന്ന് സിപിഎം. ജീവനക്കാരെ സമരത്തിലേക്ക് തള്ളി വിടേണ്ടെന്നും സംസ്ഥാന സെക്രട്ടേറിയറ്റ്. ഈ മാസത്തെ ശമ്പളം പിടിക്കില്ല. ഇതോടെ സംഘടനകളുമായി വീണ്ടും ചര്‍ച്ചയ്ക്ക് സാധ്യത തെളിയുകയാണ്.

ജി.എസ്.ടി നഷ്ടപരിഹാര സെസ് കിട്ടാത്തതും സൗജന്യ ഭക്ഷ്യ കിറ്റ് അടക്കമുള്ള കോവിഡ് സമാശ്വാസ പരിപാടികളുമാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് സർക്കാർ വാദം. അതുകൊണ്ടു തന്നെ നിലവിലെ ശമ്പളം മാറ്റിവെക്കലിനോടു സഹകരിക്കണമെന്നാണ് സർക്കാർ അഭ്യർഥിച്ചിരുന്നു.

അതേസമയം, വീണ്ടും ശമ്പളം പിടിക്കുന്ന നടപടികളുമായി മുന്നോട്ടു പോയാൽ സമരം ശക്തമാക്കാനും കോടതിയെ സമീപിക്കാനുമാണ് പ്രതിപക്ഷ തീരുമാനം. മാസത്തിൽ അഞ്ചു ദിവസത്തെ ശമ്പളം വീതം ആറു മാസത്തേക്കു മാറ്റിവെയ്ക്കാനായിരുന്നു സർക്കാർ തീരുമാനം.

You might also like

Comments are closed.