Nature

ഒ.ബി.സി പ്രീമെട്രിക് സ്‌കോളർഷിപ്പ്: 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം;  സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികളിൽ നിന്ന് പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കാത്തവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോമിന്റെ മാതൃകയും വിജ്ഞാപനവും www.bcdd.kerala.gov.in ൽ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 30. സ്‌കൂൾ അധികൃതർ ഒക്‌ടോബർ 15 നകം www.egrantz.kerala.gov.in പോർട്ടലിൽ ഡാറ്റാ എൻട്രി നടത്തണം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.