Nature

പാരീസില്‍ കത്തിയാക്രമണം; നാലുപേര്‍ക്ക് പരിക്കേറ്റു;രണ്ടുപേരുടെ നില ഗുരുതരം

പാരീസ്: പാരീസില്‍ കത്തിയാക്രമണം . ആകാരമാണത്തിൽ നാലുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരം . ആക്ഷേപ ഹാസ്യ മാസികയായ ചാര്‍ളി ഹെബ്ദോയുടെ ഓഫീസുകള്‍ മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിനു മുന്‍പിലാണ് ആക്രമണം നടന്നതെന്ന് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്സ് പറഞ്ഞു .

ആക്രമണം നടത്തിയ രണ്ടുപേരില്‍ ഒരാള്‍ പിടിയിലായെന്നാണ് റിപ്പോർട്ട് . ആക്രമണത്തിന് ഉപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. ആക്രമണം നടന്നതിനു പിന്നാലെ പ്രദേശത്ത് പോലീസ് വിന്യാസം ശക്തമാക്കി .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.