Nature

കണ്ണൂരില്‍ കാറില്‍ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ടു യുവാക്കള്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനു സമീപം കഞ്ചാവുമായി കാഞ്ഞങ്ങാട് സ്വദേശികളായ രണ്ടു യുവാക്കളെ പിടികൂടി . രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഒരു കിലോയോളം വരുന്ന കഞ്ചാവ് സഹിതം രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ഇവരെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് റിമാന്റ് ചെയ്തു.

കണ്ണുര്‍ ടൗണ്‍ സിഐ പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേത്യത്വത്തില്‍ വനിതാ സ്റ്റേഷന്‍ എസ്‌എച്ച്‌ഒ ലീലാമ്മ ഫിലിപ്പ്, കണ്‍ട്രോംള്‍ റൂം സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് ജയിലിനു സമീപം ദേശീയ പാതയില്‍ വെച്ച്‌ കെ എല്‍ 14 എസ് 4629 നമ്ബര്‍ കാര്‍ സഹിതം ആഷിക് കെ (24), ഇര്‍ഷാദ് (21) എന്നിവര്‍ പിടിയിലായത്. ആവിക്കര കാഞ്ഞങ്ങാട് സ്വദേശികളായ ഇവരില്‍ നിന്ന് 12,500 രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.