Nature

ലഡാക്കില്‍ വീണ്ടും ശക്തമായ ഭൂചലനം

ശ്രീനഗര്‍ : ലഡാക്കില്‍ വീണ്ടും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു .വൈകീട്ടാണ് റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന്  നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു . ലേയുടെ വടക്കുകിഴക്കായി 129 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം.

ചലനത്തെ തുടര്‍ന്ന് കെട്ടിടങ്ങള്‍ക്ക് വിള്ളലുണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ ആഴ്ചക്കുള്ളില്‍ മേഖലയിലുണ്ടാകുന്ന രണ്ടാമത്തെ ഭുകമ്ബമാണിത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.